Friday, August 1, 2008

പ്രേമം അഥവാ വിരഹം


Picture:Sageer
കവിത:പ്രേമം അഥവാ വിരഹം

രചന:റഫീക്ക്‌ മഞ്ചയില്‍

നീയന്നൊരുനാളിലാ-

കിളിവാതലിന്മറവില്‍,
സാരിതുമ്പില്‍ കടിച്ചു,
നാണത്താലെന്നെ നോക്കിയാ-
വേളയിലെന്‍ നെഞ്ചിനുള്ളില്‍,
നാളുകളായ്‌ താലോലിച്ചയാ-
സ്വപങ്ങള്‍ക്കു നല്‍കി പുതുജീവന്‍.
നിന്മിഴിയിലെ നാണവും,നിന്‍-

നെഞ്ചിലെ സ്പന്ദനവും,
മഴയില്‍ വിരിഞ്ഞ പുതു-
നാമ്പിന്‍ ആകാംഷയും നല്‍കി.
അമ്പലനടയിലാദര്‍ശന ശേഷം,

നിന്‍ നെറ്റിയിലാ ചന്ദനകുറിപ്രഭ
നല്‍കിയൊരു പുതുശോഭ നിന്‍ മുഖത്തില്‍,
പിന്നെ ദൂരെയാ പാടവരമ്പത്തുനീ-
നടന്നകന്നതും നോക്കി നിന്നു ഞാന്‍.

ഈ വഴിവക്കും
ഈ അമ്പലനടയും,
പിന്നെയീ പാടവരമ്പും
എല്ലാം വിരസമായ്‌,
നിന്നെ കാത്ത്‌ ദിനങ്ങള്‍എന്നില്‍ വിരഹമായ്‌!

നിന്‍ നെറുകയില്‍
കുങ്കുമം ചാര്‍ത്തിയതും,
കാര്‍ഗ്ഗില്‍ രക്തപ്പുഴയില്
‍അതുമാഞ്ഞതു ഞാന-
റിഞ്ഞില്ല! സഖീ.............